ഗ്രാമവാസികളെല്ലാം പൊടുന്നനെ കോടീശ്വരന്‍മാരായി; ഏഷ്യയിലെ അതിസമ്പന്ന ഗ്രാമം അരുണാചലില്‍

അരുണാചലിലെ ബോംജ ഗ്രാമവാസികളെല്ലാം ഒറ്റയടിക്ക് കോടീശ്വരന്‍മാരായി മാറി. ഗ്രാമത്തിലുള്ളത് 31 വീടുകളിലായി 259 പേര്‍. ഒരോരുത്തര്‍ക്കും കിട്ടിയത് കിട്ടിയത് കുറഞ്ഞത് ഒരു കോടി പത്ത് ലക്ഷം രുപ.

6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്. ഒറ്റ രാത്രികൊണ്ട് ഗ്രാമത്തിലേക്കിയത് നാല്‍പ്പത് കോടി എണ്‍പത് ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറ് രൂപ. ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ ഗ്രാമമാണ് ഇന്ന് ബോംജ.

ലോട്ടറിയിലൂടെയോ ചൂതാട്ടത്തിലൂടെയോയല്ല ഈ ഗ്രാമവാസികള്‍ കോടിപതികളായത്.

ഇവരുടെ 200.056 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം വിതരണം ചെയ്തതോടെയാണ് എല്ലാം കുടുംബവും കോടീശ്വരരായത്. തവാങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്.

ഏറ്റവുമടുത്തുള്ള പട്ടണത്തിലെത്താന്‍ 25 കിലോമീറ്റര്‍ കാല്‍നടയായോ വല്ലപ്പോഴുമെത്തുന്ന സൈനിക വാഹനങ്ങളിലോ യാത്ര ചെയ്ത ഗ്രാമവാസികളാണ് ഇപ്പോള്‍ അതിസമ്പന്നരായത്. അരുണാചലിലെ പ്രശസ്ത വിനോദ സഞ്ചാര മേഖലയായ തവാങ്ങ് ജില്ലാ ആസ്ഥാനത്തുനിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് ബോംജോ ഗ്രാമം.

ഗുജറാത്തിലെ കച്ചിലെ മഥാപൂരായിരുന്നു ഇന്ത്യയിലെ അതിസമ്പന്ന ഗ്രാമമായി അറിയപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News