ഇയാന്‍ ഹ്യൂം ഇനി ബ്ലാസ്റ്റേ‍ഴ്സിനായി കളിക്കില്ലെന്ന് ക്ലബ് മാനേജ്മെന്‍റ്; ഞെട്ടിക്കുന്ന പ്രതികരണവുമായി ഹ്യൂമേട്ടന്‍ രംഗത്ത്

ഐ എസ് എല്‍ ആദ്യ സീസണിന് കൊടി ഉയര്‍ന്നതു മുതല്‍ മലയാളികളുടെ വികാരമായിരുന്നു ഇയാന്‍ ഹ്യൂം. കളിക്കളത്തിലെ മാന്ത്രിക ചലനങ്ങളിലൂടെ കാല്‍പന്തുപ്രേമികളുടെ മനസ്സില്‍ ഇടം നേടിയതിനൊപ്പം ഹ്യൂമേട്ടന്‍ എന്ന വിളിപ്പേരും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

മഞ്ഞപ്പടയുടെ കൂടാരത്തില്‍ നിന്ന് കൊല്‍ക്കത്തന്‍ പാളയത്തിലേക്ക് ചേക്കേറിയെങ്കിലും മലയാളികളുടെ ഇഷ്ടത്തിനും സ്നേഹത്തിനും കുറവുണ്ടിയില്ല. ഇടവേളയ്ക്ക് ശേഷം നാലാം സീസണില്‍ ഹ്യൂമേട്ടന്‍ മഞ്ഞക്കുപ്പായത്തില്‍ കളിക്കാനിറങ്ങിയപ്പോള്‍ ആരാധകരുടെ ആവശം അതിരുകള്‍കടന്നു.

നാലാം സീസണില്‍ ബ്ലാസ്റ്റേ‍ഴ്സ് സമനിലക്കുരുക്കുകളിലൂടെ ചക്രശ്വാസം വലിച്ചപ്പോള്‍ രക്ഷകനായെത്തിയതും മറ്റാരുമായിരുന്നില്ല. ചോരയൊലിക്കുന്ന തലയുമായി ഹാട്രിക്ക് ഗോള്‍ നേടി ബ്ലാസ്റ്റേ‍ഴ്സിനെ വിജയതീരത്തെത്തിച്ച ആ കാ‍ഴ്ച ആര്‍ക്കും മറക്കാനാകില്ല.

പിന്നാട് പരിക്ക് കലശലായതോടെ ഹ്യൂമേട്ടന്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇറങ്ങില്ലെന്ന് ബ്ലാസ്റ്റേ‍ഴ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കി. ഇതോടെ ആരാധകര്‍ നിരാശരായിരുന്നു.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഹ്യൂമേട്ടന്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘പോരാളികൾ വീണുപോകില്ല. പതിന്മടങ്ങ‌ു വീര്യത്തോടെ മടങ്ങിയെത്തും. കാൽമുട്ടിനു പരുക്കേറ്റ സൂപ്പർ താരം ഇയാൻ ഹ്യൂമിനു സീസണിലെ മറ്റു കളികൾ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാൻ പ്രാർഥിക്കാം’– കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റു ചേർത്ത് ഇയാൻ ഹ്യൂം വികാരനിർഭര കുറിപ്പാണു പങ്കുവച്ചത്. ‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതൽ ശക്തിയോടെ, മികച്ച ഫിറ്റ്നസുമായി ഞാൻ ടീമിൽ തിരികെയെത്തും.’– ഹ്യൂം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News