സ്ത്രീകളുടെ അടിവസ്ത്രം അടിച്ചുമാറ്റുന്നത് ഹോബി; ഒടുവില്‍ സന്യാസി പിടിയില്‍; അടിവസ്ത്രം പോയ യുവതിയുടെ പ്രതികരണം ഇങ്ങനെ #WatchVideo

മരുന്ന് കഴിച്ചാല്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ അടിച്ചുകൊണ്ട് പോകാനുള്ള മാനസികാവസ്ഥ ഉണ്ടാകുമോ. ഉണ്ടാകുമെന്നാണ് തായ്‌ലന്‍ഡിലെ തീരഫാപ് എന്ന ബുദ്ധസന്യാസി പറയുന്നത്.

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ വൈറലായതിന്റെ പിന്നാമ്പുറ കഥ അന്വേഷിച്ച് പോയപ്പോഴാണ് രസകരമായ വാര്‍ത്ത പുറത്ത് വന്നത്.

തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം നടന്നത്. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദ്യശ്യങ്ങളാണ് വൈറലായത്.

അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയാള്‍ പുറത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച് കുടുങ്ങിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക്ക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വീട്ടുകാര്‍ അന്തം വിട്ടുപോയത്. വീടിന് പരിസരത്തെത്തുന്ന സന്യാസി നിഷ്‌കളങ്ക ഭാവത്തില്‍ അടിവസ്ത്രങ്ങളുമെടുത്ത് നടന്ന് പോകുന്നു.

ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് സ്ഥിരം ആവര്‍ത്തിച്ചതോടെ കളി കാര്യമാവുകയായിരുന്നു

ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തമാശയാണ് തോന്നിയതെന്നും തങ്ങള്‍ ഇത് പ്രശ്‌നമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും വീട്ടുകാരന്‍ പറഞ്ഞു.

‘ഈ അടിവസ്ത്രങ്ങള്‍ ഏറെ വിലയുളളത് ഒന്നുമല്ല. എന്റെ ഭാര്യയ്ക്ക് വേറെയും വാങ്ങാന്‍ കഴിയും. എന്നാല്‍ അവള്‍ക്ക് ഏറെ ഇഷ്ടമുളള അടിവസ്ത്രവും മോഷണം പോയിരുന്നു’. സ്വര്‍ണക്കട ഉടമയായ കിട്ടിസാക്ക് പറഞ്ഞു. എന്നാല്‍ സിസി ടിവിയില്‍ കുടുങ്ങിയ സന്യാസിയുടെ ദൃശ്യങ്ങള്‍ തായ്‌ലന്‍ഡില്‍ വൈറലായി മാറിയിട്ടുണ്ട്.

അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മഠാധിപതി സന്യാസിക്കെതിരെ നടപടിയെടുത്തത്.

ക്ഷേത്രത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നാണ് മഠം കണ്ടെത്തിയത്. എന്നാല്‍ ബുദ്ധസന്യാസിയുടെ വിശദീകരണമാണ് കൂടുതല്‍ രസകരം. താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സന്യാസി പൊലീസിനോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here