അഴിമതിക്കേസ്; മുന്‍ പ്രധാനമന്ത്രി അഴിയെണ്ണും

അഴിമതിക്കേസില്‍ ബംഗ്ലദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് തടവ്. ധാക്കയിലെ പ്രത്യേക കോടതിയാണു സിയയെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്.

സിയയുടെ മകന്‍ താരീഖ് റഹ്മാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക്് 10 വര്‍ഷത്തെ തടവുശിക്ഷയുമുണ്ട്. 2.52 ലക്ഷം യുഎസ് ഡോളര്‍ വിദേശപണം സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്കു സംഭാവനയായി കൈപ്പറ്റിയതാണ് കേസ്.

രാജ്യദ്രോഹം, അഴിമതി എന്നിവയാണ് ഖാലിദയുടെ പേരിലുള്ള കേസുകള്‍. കഴിഞ്ഞദിവസം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമത്തില്‍ എട്ടു ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിയയ്‌ക്കെതിരെ ജില്ലാ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയാണു സിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News