ഞെട്ടിച്ച് ജിയോ; 500 രൂപയ്ക്ക് 4ജി ഫോണ്‍; ഒപ്പം 60 രൂപയ്ക്ക് ഡേറ്റയും

ടെലികോം രംഗത്തെ ഞെട്ടിച്ച് വീണ്ടും ജിയോ. 500 രൂപയിൽ താഴെ വിലയുള്ള 4ജി ഫോൺ പുറത്തിറക്കാനാണ് ജിയോ പദ്ധതി. ഇതോടൊപ്പം ഒരു മാസത്തേക്ക് 60–70 രൂപ പ്ലാനിൽ വോയ്സ്, ഡേറ്റാ സേവനവും നല്‍കും.

വിലകുറഞ്ഞ ഫോൺ നിർമിക്കാനായി ജിയോ ചില കമ്പനികളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഭാഗമായി ഓഫർ അവസാനിക്കും വരെ ഉപഭോക്താക്കൾക്ക് സൗജന്യ നിരക്കിൽ റിലയൻസ് ജിയോ ഫോണുകൾ കരസ്ഥമാക്കാം. ഇത്തരം ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച ജിയോ ഫോണിനൊപ്പം

28 ദിവസത്തേക്ക് വെറും 49 രൂപയ്ക്കു പരിധിയില്ലാത്ത ഡേറ്റാ സൗകര്യമടക്കം സൗജന്യ ഫോൺ കോളുകളും നൽകുന്ന പാക്ക് റിപ്പബ്ലിക് ദിനം മുതൽ നിലവിൽ വന്നു കഴിഞ്ഞു.ഇപ്പോൾ വോൾട്ട് ഫീച്ചർ ഫോണുകള്‍ക്ക് 800 രൂപയ്ക്ക് മുകളിൽ വില നൽകണം.

എന്നാൽ ഇതിൽ കുറഞ്ഞ വിലയ്ക്ക് 4 ജി ഫോൺ ഇറക്കിയാൽ ടെലികോം വിപണി അതിവേഗം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ജിയോ അധികൃതരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News