അവസാനത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റേയും മൃതശരീരത്തില്‍ ചവിട്ടിയല്ലാതെ കേരളത്തിലെ ആരാധനാലയങ്ങളില്‍ സംഘപരിവാറിന് ആക്രമണം നടത്താനാകില്ലെന്ന് ഷംസീര്‍

പെന്തകോസ്തു സഭ എന്നല്ല ഏത് ക്രൈസ്തവ സഭയുടെയും ആ സ്ഥാനമോ പള്ളിയൊ ആക്രമിക്കാൻ DYFI യുടെ അവസാന പ്രവർത്തകന്റെ ശരീരത്തിൽ ചവിട്ടിയല്ലാതെ സംഘപരിവാറിന് സാധിക്കില്ലെന്ന് DYFI സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ. എം.എൽ.എ.

വിശ്വാസ സമൂഹത്തെ സംരക്ഷിക്കുക, കാവി ഭീകരതയെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തി DYFI പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കുമ്പനാട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസ സമൂഹത്തെ സംരക്ഷിക്കുക, കാവി ഭീകരതയെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തി 100 കണക്കിന് പ്രവർത്തകരുടെ വലിയ പ്രകടനത്തോടെയായിരുന്നു കമ്പനാട്ടെ പ്രതിഷേധ പരിപാടിക്ക് തുടക്കമായത്.

പ്രതിഷേധ യോഗം DYFI സംസ്ഥാന പ്രസിഡൻറ് എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. പെന്തകോസ്തു സഭ എന്നല്ല ഏത് ക്രൈസ്തവ സഭയുടെയും ആ സ്ഥാനമോ പള്ളിയൊ ആക്രമിക്കാൻ DYFI യുടെ അവസാന പ്രവർത്തകന്റെ ശരീരത്തിൽ ചവിട്ടിയല്ലാതെ സംഘപരിവാറിന് സാധിക്കില്ലെന്ന് എ.എൻ.ഷംസീർ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ DYFI ജില്ലാ പ്രസിഡന്റ് എം.വി.സഞ്ജു അദ്ധ്യക്ഷനായിരുന്നു.

വീണാ ജോർജ് എം.എൽ.എ, CPIM സംസ്ഥാന സമിതി അംഗം കെ.അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

കുമ്പനാട്ടെ പെന്തക്കോസ്തു സഭയുടെ പള്ളിക്ക് നേരെ BJP നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു DYFI കുമ്പനാട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here