നടുറോഡില്‍ പൊലീസുകാര്‍ നൂല്‍കമ്പി കെട്ടി; ബൈക്ക് യാത്രികന്റെ കഴുത്തറുത്ത് ആ നൂല്‍കമ്പി; തത്സമയം യുവാവ് മരിച്ചു; തലസ്ഥാനത്ത് ഞെട്ടലോടെ ജനം

പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ ബൈക്ക് യാത്രികന് നഷ്ടമായത് സ്വന്തം ജീവന്‍. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് രാജ്യതലസ്ഥാനമായ ദില്ലിയിലാണ്.

പടിഞ്ഞാറന്‍ ദില്ലിയിലെ നേതാജി സുഭാഷിലാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കൂട്ടിക്കെട്ടിയ നൂല്‍ക്കമ്പിയില്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചത്.

ബാരിക്കേഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ച നൂല്‍ക്കമ്പി യാത്രക്കാരന് കാണാന്‍ കഴിയാത്തതും സംഭവസ്ഥലത്ത് വെളിച്ചമില്ലാത്തതും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായുള്ള എന്തെങ്കിലും സംവിധാനമോ പൊലീസുകാരുടെ സാന്നിദ്ധ്യമോ സംഭവസ്ഥലത്ത് ഇല്ലെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ ആരോപിച്ചു.

പൊലീസുകാരുടെ അശ്രദ്ധയാണ് തന്റെ മകനെ മരണത്തിലെത്തിച്ചതെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മരിയച്ചയാളുടെ അമ്മ പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. പ്രാരംഭ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 7 പേരെ സസ്‌പെന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News