രേണുകാ ചൗധരി എം.പിയെ ‍അപമാനിച്ച മോദി മാപ്പ് പറയണം; പ്രതിഷേധം അലയടിക്കുന്നു

രേണുകാ ചൗധരി എം.പിയെ അപമാനിച്ച മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാജ്യസഭ മൂന്ന് പ്രാവശ്യം നിറുത്തി വച്ചു. നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേ ചിരിച്ച രേണുകാ ചൗധരിയെ രാമായണത്തിലെ അസുര ചിരിയോട് ഉപമിച്ച് മോദി പരിഹസിച്ചിരുന്നു.

തെലങ്കാനയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി.ഡി.പി എം.പിമാരുടെ പ്രതിഷേധം കാരണം ലോക്‌സഭയും ഒരു തവണ നിറുത്തി വച്ചു. കുറച്ച് ഭരണവും കൂടുതല്‍ പബ്ലിസിറ്റിയുമാണ് മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയോഗത്തില്‍ സോണിയാഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രസിഡന്റായി കണ്ട് എം.പിമാര്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ രേണുകാചൗധരിക്കെതിരായ മോദിയുടെ പരാമര്‍ശനം രാജ്യസഭയില്‍ ഭരണപക്ഷ ബഞ്ചുകളെ പ്രതിരോധത്തിലാക്കി.ബഡ്ജറ്റിനെതിരെ സഖ്യകക്ഷിയായ ടിഡിപിയുടെ പ്രതിഷേധത്തിനിടെ, മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്ത് വന്നതോടെ സഭ മുന്നോട്ട് കൊണ്ട് പോകാനാകാതെ അദ്ധ്യക്ഷന്‍ വെങ്കയനായിഡു രാജ്യസഭ പല തവണ നിറുത്തി വച്ചു.

മോദിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രേണുകാ ചൗധരി അറിയിച്ചു.ഉച്ചയ്ക്ക് ശേഷം ബഡ്ജറ്റ് ചര്‍ച്ചയ്ക്കായി സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷത്ത് നിന്നും പി.ചിന്ദംബരത്തെ സംസാരിക്കിന്‍ അനുവദിക്കാതെ ഭരണപക്ഷ ബഞ്ചുകള്‍ ബഹളം വച്ചു.

മോദിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ഇന്നലെ പ്രതിപക്ഷം ശ്രമിച്ചതിലെ പ്രതിഷേധ ഭാഗമായിരുന്നു ബിജെപി എം.പിമാരുടെ നടപടി.ടിഡിപി അംഗങ്ങളുടെ പ്രതിഷേധം ലോക്‌സഭയേയും സ്തംഭിപ്പിച്ചു. നടുത്തളത്തിലിറങ്ങിയ ആന്ധ്ര എം.പിമാര്‍ ലോക്‌സഭയിലെ ഉദ്യോഗസ്ഥരുടെ ജോലിയ്ക്ക് തടസമായതോടെ സഭ പത്ത് മിനിറ്റോളം നിറുത്തി വച്ചു.കോണ്‍ഗ്രസ് എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ടിയോഗത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി ആഞ്ഞടിച്ചു.

കുറവ് ഭരണവും കൂടുതല്‍ പ്രചാരണവുമാണ് മോദിയുടെ നയം.പാര്‍ലമെന്റ്, ജൂഡീഷ്യറി,മാധ്യമങ്ങള്‍ എന്നിവയുടെ അടിത്തറയെ ആക്രമിക്കുകയാണ് ബിജെപി. ഇതിനെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടി അണിനിരക്കണം.രാഹുല്‍ തന്റേയും ബോസാണന്ന് പറഞ്ഞ സോണിയാ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരോട് അദ്ധ്യക്ഷനെന്ന് നിലയില്‍ രാഹുല്‍ഗാന്ധിയോട് ഒപ്പം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News