കെഎസ്ആര്‍ടിസി; മുഖ്യമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രനടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഗതാഗത വകുപ്പിലെയും കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പെന്ഷരന് സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

രാത്രി 8 ന് മുഖ്യമന്ത്രിയുടെ ചേംമ്പറിലാണ് യോഗം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പെന്‍ഷന്‍ കുടിശ്ശികയായ 284 കോടി ഈ മാസം തന്നെ വിതരണം ചെയ്യാന് തീരുമാനിച്ചിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായാണ് പെന്‍ഷന്‍ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം വേഗത്തിലാക്കുന്നതും ചര്‍ച്ചയുടെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here