കെഎസ്ആര്‍ടിസി; കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; 600 കോടി വാ‍യ്പയെടുക്കും

കെഎസ്ആർടിസി കുടിശിക ഉടൻ കൊടുത്തുതീർക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു .ഇതിനായി മാർഗരേഖ തയ്യാറായിക്കഴിഞ്ഞു . 2018 ജൂലൈ വരെയുള്ള പെൻഷൻ ബാധ്യതും സർക്കാർ ഏറ്റെടുക്കുമെന്നും ഹൈക്കോടതയിൽ അറിയിച്ചു.

ഇതിനായി 600 കോടി രൂപ വായ്പ എടുക്കും . തുക കണ്ടെത്താൻ സഹകരണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും സമീപിക്കും . ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി .

അതേസമയം കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം അല്പസമയത്തിനകം ആരംഭിക്കും.  ഗതാഗത മന്ത്രി എ കെ ശശീന്ദ്രനടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഗതാഗത വകുപ്പിലെയും കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പെന്ഷരന് സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

രാത്രി 8 ന് മുഖ്യമന്ത്രിയുടെ ചേംമ്പറിലാണ് യോഗം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പെന്‍ഷന്‍ കുടിശ്ശികയായ 284 കോടി ഈ മാസം തന്നെ വിതരണം ചെയ്യാന് തീരുമാനിച്ചിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായാണ് പെന്‍ഷന്‍ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം വേഗത്തിലാക്കുന്നതും ചര്‍ച്ചയുടെ ഭാഗമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News