പെന്‍ഷന്‍ മുടങ്ങിയതു കൊണ്ടല്ല നടേശ് ബാബു ആത്മഹത്യ ചെയ്തത്; വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശ്ശേരി എരഞ്ഞോളി അയ്യപ്പമഠം സൗപര്‍ണ്ണികയില്‍ യുഎന്‍ നടേശ് ബാബു (68) വാണ് ബത്തേരിയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ചത്.

പെന്‍ഷന്‍ മുടങ്ങിയതുമൂലമാണ് ഇദ്ധേഹം ആത്മഹത്യചെയ്തതെന്ന് ആദ്യം വാര്‍ത്തകള്‍ പരന്നെങ്കിലും ബന്ധുക്കള്‍ അത് പൂര്‍ണ്ണമായും നിഷേധിച്ചിട്ടുണ്ട്.

സാമ്പത്തികമായി നല്ല നിലയിലുള്ള കുടംബമാണ് നടേശിന്റേതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കുണ്ടുചിറ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

സ്മിതയാണ് നടേശിന്റെ ഭാര്യ. മിഥിന്‍ ( ദുബായ്), മിഥുന്‍ (ഷാര്‍ജ), ജിതിന്‍ എന്നിവര്‍ മക്കളാണ്.2004 ല്‍ ആണ് നടേശ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.ചൊവ്വാഴ്ചയാണ് ഇദ്ധേഹം ലോഡ്ജില്‍ മുറിയെടുത്തത്.

തുടര്‍ന്ന് ഇന്ന് മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ലോഡ്ജ് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ നടേശ് തൂങ്ങി മരിച്ചതായി കാണപ്പെടുകയുമായിരുന്നു.

‘മതിയായി ഞാന്‍ നിര്‍ത്തുന്നു’ എന്നെഴുതിയ ആത്മഹത്യ കുറിപ്പും ബന്ധുക്കളുടെ ഫോണ്‍ നമ്പറുകളും ഭിത്തിയില്‍ എഴുതി ഒട്ടിച്ചിട്ടുണ്ടായിരുന്നു.

ബത്തേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പരിശോധനക്കായി അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കുണ്ടുചിറ വൈദ്യുത ശ്മശാനത്തില്‍ നടക്കും. സ്മിതയാണ് നടേശിന്റെ ഭാര്യ. മിഥിന്‍ ( ദുബായ്), മിഥുന്‍ (ഷാര്‍ജ), ജിതിന്‍ എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News