കലോത്സവത്തിന് വേദി നിഷേധിച്ച കോളേജ് നടപടിയില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഫ് സോണ്‍ കലോത്സവം കോളേജിന് പുറത്തു വയലില്‍ നടത്താന്‍ തീരുമാനം.
വയനാട്ടിൽ മുട്ടില്‍ ഡബ്ല്യു എം ഒ കോളേജാണ് മതിയായ സൗകര്യങ്ങളില്ലെന്ന് കാണിച്ച് കലോൽസവത്തിന് വേദി നിഷേധിച്ചത്. നാക് അക്രഡിറ്റേഷനില്‍ എഗ്രേഡുള്ള കോളേജാണിത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തില്‍ കോളേജിന് മുന്‍വശത്തുള്ള കൊയ്ത്തൊഴിഞ്ഞ വയലില്‍ സ്റ്റേജ് കെട്ടി പരിപാടി നടത്താനാണ് തീരുമാനം.
മുസ്ലിം ലീഗ് മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജില്‍ കലോത്സവം നടത്താന്‍ സമ്മതം നല്‍കാത്തതിന് പിന്നില്‍ യൂണിവേഴ്സിറ്റി യൂണിയനോടുള്ള രാഷ്ട്രീയ വിരോധമാണെന്നാണ് കലോത്സവത്തിന്റെ സംഘാടകര്‍ പറയുന്നത്..
മതിയായ സൗകര്യങ്ങളിലെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം.നാക് അക്രഡിറ്റേഷനില്‍ എഗ്രേഡ് ലഭിച്ച കോളേജില്‍ മതിയായ സൗകര്യങ്ങളുള്ള സാഹചര്യത്തിലാണിത്.
ബാത്ത്റൂം സൗകര്യങ്ങല്‍ കുറവാണെന്ന് കാണിച്ച് കോളേജ് നല്‍കിയ കത്ത് തെളിവാക്കിക്കൊണ്ട് നാക് അക്രഡിറ്റേഷന്‍ സംഘത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിഷേധക്കാര്‍ .
കലോൽസവം നടത്താൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരങ്ങൾക്കിറങ്ങിയിരുന്നെങ്കിലും
മാനേജ്മെന്‍റ് വഴങ്ങിയില്ല.
ഇതോടെയാണ് കലോൽസവം കോളേജിന് പുറത്തുതന്നെ സംഘടിപ്പിക്കാനും പ്രതിഷേധിക്കാനും വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.