ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് സ്വര്‍ണനേട്ടം വെള്ളിത്തിരയിലേക്ക്; ടീസര്‍ ശ്രദ്ധനേടുന്നു

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സ്‌പോട്‌സ് ഡ്രാമാ ചിത്രമായ ഗോള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി. രാജ്യത്തെയും ഹോക്കിയെയും സ്‌നേഹിക്കുന്ന ഒരു ബംഗാളിക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രം ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ തിയേറ്ററുകളില്‍ എത്തും.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിംപിക് സ്വര്‍ണ നേട്ടം പ്രമേയമാക്കി റീമ കഗ്തി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. 1948ലെ ലണ്ടന്‍ ഒളിംപിക്സിലാണ് ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.

ആ അഭിമാന നേട്ടത്തിന്‍റെ കഥയാണ് അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രം പറയുന്നത്. അക്ഷയ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News