കൊല്‍ക്കത്തയുടെ മൈതാനത്ത് കൊമ്പ് കുലുക്കി ബ്ലാസ്റ്റേ‍ഴ്സ്; തിരിച്ചടിച്ച് കൊല്‍ക്കത്ത; ആവേശം അലയടിക്കുന്നു

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സ് തകര്‍പ്പന്‍ പോരാട്ടവീര്യം പുറത്തെടുക്കുന്നു.

കൊല്‍ക്കത്തയുടെ മൈതാനത്ത് വീറോടെ പൊരുതുന്ന മഞ്ഞപ്പട ആദ്യം തന്നെ ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും ആതിഥേയര്‍ തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി.

33 ാം മിനിട്ടില്‍ ഗുഡ്ജോണാണ് കൊല്‍ക്കത്തയുടെ വല കുലുക്കിയത്. മലയാളി താരം കെ പ്രശാന്തിന്‍റെ ഷൂട്ടില്‍ തലവെച്ചാണ് ഗുഡ്ജോണ്‍ കൊല്‍ക്കത്തയെ വിറപ്പിച്ചത്.

എന്നാല്‍ 39ാം മിനിട്ടില്‍ ടെയ് ലര്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി തിരിച്ചടിച്ചു. തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ടെയ് ലര്‍ വലകുലുക്കിയത്.

54 മിനിട്ട് പിന്നിടുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News