കെഎസ്ആര്‍ടിസി; കുടിശ്ശിക ബുധനാ‍ഴ്ചയ്ക്കകം തീര്‍ക്കുമെന്ന് ഗതാഗത മന്ത്രി; സമരം അവസാനിപ്പിച്ചതായി പെന്‍ഷന്‍കാര്‍; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ  മു‍ഴുവന്‍ കുടിശ്ശികയും ബുധനാ‍ഴ്ചയ്ക്കകം തീര്‍ക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് ഉറപ്പ് മുഖ്യമന്ത്രി നല്‍കി.  ഇതോടെ പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതായി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

കുടിശ്ശിക തീര്‍ക്കുന്നതിനായി സഹകരണബാങ്കുകളില്‍ നിന്ന് വായ്പയെടുക്കും. ഇതിനായി നാളെ തന്നെ സഹകരണബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള ധാരണപത്രം തയ്യാറാക്കും. ഒരാ‍ഴ്ചയ്ക്കകം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.

പെന്‍ഷന്‍കാര്‍ സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങണം. ഒരാ‍ഴ്ചയക്കകം അക്കൗണ്ട് തുറക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here