ബെര്‍ബറ്റോവ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ രക്ഷകനായി; കൊല്‍ക്കത്തന്‍ ഗോള്‍മുഖം ചിന്നിച്ചിതറി

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന്‍റെ രക്ഷകനായി മാര്‍ക്വി താരം ബെര്‍ബറ്റോവ് മാറി. 55ാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ ബെര്‍ബറ്റോവ് കൊമ്പന്‍മാരെ മുന്നിലെത്തിച്ചു.

കൊല്‍ക്കത്തയുടെ മൈതാനത്ത് വീറോടെ പൊരുതുന്ന മഞ്ഞപ്പട ആദ്യം തന്നെ ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും ആതിഥേയര്‍ തിരിച്ചടിച്ചിരുന്നു.

33 ാം മിനിട്ടില്‍ ഗുഡ്ജോണാണ് കൊല്‍ക്കത്തയുടെ വല കുലുക്കിയത്. മലയാളി താരം കെ പ്രശാന്തിന്‍റെ ഷൂട്ടില്‍ തലവെച്ചാണ് ഗുഡ്ജോണ്‍ കൊല്‍ക്കത്തയെ വിറപ്പിച്ചത്.

എന്നാല്‍ 39ാം മിനിട്ടില്‍ ടെയ് ലര്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി തിരിച്ചടിച്ചു. തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ടെയ് ലര്‍ വലകുലുക്കിയത്.

55ാം മിനിട്ടില്‍ ഐ എസ് എല്ലിലെ ആദ്യ ഗോള്‍ കൂടിയാണ് ബെര്‍ബറ്റോവ് നേടിയത്. മത്സരം 69 മിനിട്ട് പിന്നിടുമ്പോള്‍ 2 – 1 ന് ബ്ലാസ്റ്റേ‍ഴ്സ് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News