ഗൗരിനേഘാ കേസ്; കുറ്റപത്രം അടുത്തയാഴ്ച

ഗൗരിനേഘാ കേസിന്റെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. രണ്ട് അദ്ധ്യാപികമാര്‍ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങുന്നത്

കഴിഞ്ഞ ഒക്ടോബര്‍ 20 പതിനാണ് കൊല്ലം ട്രിനിറ്റിലേസിയം സ്‌കൂളിലെ 10ാം ക്ലാസ്സ് വിദ്ധ്യാര്‍ത്ഥിനി ഗൗരിനേഘാ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.അത്യാസന്ന നിലയില്‍ ആദ്യം കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗദ്ധ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് ഗൗരിയെ തിരുവന്തപുരം അനന്തപുരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഗൗരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇതേ സ്‌കൂളിലെ ഗൗരിയുടെ സഹോദരി ക്ലാസ്സില്‍ സംസാരിച്ചതിന് ആണ്‍ കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷിച്ചു ഇത് ചോദ്യം ചെയ്തതിന്റെ വിരോധം മൂലം കുട്ടിയെ അദ്ധ്യാപികമാരായ സിന്ധുവും ക്രെസന്നും മാനസ്സികമായി പീഡിപ്പിച്ചതിനാലാണ് ഗൗരി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.18 വയസിന് താഴെയുള്ളവര്‍ ജീവനൊടുകുകയൊ,അവരെ അതിന് പ്രേരിപ്പിക്കുകയൊ ചെയ്താല്‍ വധ ശിക്ഷയൊ ജീവ പര്യന്തം തടവൊ,10 വര്‍ഷത്തില്‍ കുറയാതെ തടവൊ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കജഇ 305ല്‍ പറയുനിനത്.

കുട്ടിയെ മാനസ്സികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അതിനായി ക്ലാസില്‍ നിന്ന് കൂട്ടികൊണ്ടു പോയതിനും ശേഷം കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനും 511 വകുപ്പ് പ്രകാരമുള്ള കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് കജഇ 305 ന് ലഭിക്കുന്ന ശിക്ഷയുടെ പകുതി ഈ വകുപിന് ബാധകമാണ്.അടുത്തയാഴ്ടയോടെ കുറ്റ പത്രം സമര്‍പ്പിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഡോക്ടര്‍ ശ്രീനിവാസ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

സ്‌കൂളില്‍ നടന്ന സംഭവമായതുകൊണ്ടു തന്നെ കുട്ടികളും അദ്ധ്യാപികമാരും ഗൗരിയുടെ രക്ഷിതാക്കളും ഏക സഹോദരിയും സാക്ഷിപട്ടികയില്‍ ഉണ്ടാവും,കൂടാതെ ഗൗരിയെ പ്രതികളായ അദ്ധ്യാപികമാര്‍ കുട്ടിയെ മാനസ്സികമായി പീഡിപിക്കുന്നതായി സംശയിക്കുന്ന സിസിടിവി ദൃശ്യങളും കുറ്റപത്രത്തില്‍ തെളിവുകളുടെ പട്ടികയില്‍ ഇടം നേടും.

അതേ സമയം അദ്ധ്യാപികമാരെ കൂടാതെ സ്‌കൂള്‍ പ്രിന്‍സിപാളിനെതിരേയും ഗൗരിയുടെ പിതാവ് പോലീസിന് പരാതി നല്‍ിയിരുന്നു പ്രിന്‍സിപാളിനും ഗൗരിയുടെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News