ഫാസിസത്തിന്റെ മാതാവാണ് ഭീഷണിയുടെ രാഷ്ട്രീയമെന്ന് അരുന്ധതി റോയ്

അപകടകരമായ സാഹചര്യത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നതെന്ന് പ്രശസ്തസാഹിത്യകാരി അരുന്ധതി റോയ്. ഇതിനെ നേരിടാന്‍ നാം കൂടുതല്‍ അപകടകാരികള്‍ ആവണമെന്നും അരുന്ധതി റോയ് പറഞ്ഞു. രാജ്യത്ത് സമ്പത്ത് കുറച്ച് പേരുടെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുകയാണ്.

പ്രകൃതി വിഭവങ്ങളടക്കം എല്ലാ സമ്പത്തും അവരുടെ കൈകളിലേക്ക് എത്തിക്കുന്ന വ്യവസ്ഥയിലൂടെയാണ് നാം കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്. നര്‍മ്മദയിലെ വെള്ളം റിസര്‍വോയറുകളില്‍സംഭരിച്ച് വന്‍കിട കമ്പനികള്‍ക്കും അതിസമ്പന്നനന്മാര്‍ക്കും എത്തിച്ചുകൊടുക്കാനുള്ള ശ്രമമാണ് നടന്നത്. കുട്ടികളുടെ വിദ്യാഭ്യാസരീതിയിലും വഴിതെറ്റിക്കുകയാണ്.

ഫാസിസത്തേക്കാള്‍ നാം ഭയക്കേണ്ടത് ഭീഷണിയുടെ രാഷ്ട്രീയത്തെയാണ്.ഫാസിസത്തിന്റെ മാതാവാണ് ഭീഷണിയുടെ രാഷ്ട്രീയമെന്നും അരുന്ധതി റോയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News