ശൂന്യാകാശത്തെ പോലെ ഒഴുകി നടക്കാം; പുതുമയൊരുക്കി നിശാപാര്‍ട്ടി; വീഡിയോ കാണാം

ശൂന്യാകാശത്തെപ്പോലെ ഭാരമില്ലാതെ അങ്ങനെ ഒ‍ഴുകി നടക്കുക. നല്ല രസമായിരിക്കും. സ്വപ്നതുല്യമായ ഈ അനുഭവം ആര്‍ക്കും സ്വന്തമാക്കാം.  വേള്‍ഡ് ക്ലബ്ബ് സീറോ ഗ്രാവിറ്റി ഡോമുമായി ബന്ധപ്പെട്ടാല്‍ മതി.
ലോകത്തിലെ ഒരു ക്ലബിനുമില്ലാത്ത ഒരു പുതുമയാണ്  വേള്‍ഡ് ക്ലബ്ബ് ഡോം അവതരിപ്പിക്കുന്നത്. വേള്‍ഡ് ക്ലബ്ബ് സീറോ ഗ്രാവിറ്റി ഡോം എന്ന പേരിലാണ് ഇവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിന്ന് തിരഞ്ഞൈടുത്തവര്‍ക്കായി പാര്‍ട്ടി നടത്തിയത്.
പാര്‍ടിയില്‍ പങ്കെടുത്തവര്‍ ശൂന്യകാശത്തെ പോലെ ഒഴുകി നടന്നു. ഇവന്റ്  മാനേജ്മെന്‍റ്  കമ്പനിയായ ബിഗ് സിറ്റി  ബീറ്റ്സ്  യൂറോപ്യന്‍  സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ്  ഇങ്ങനെ വേറിട്ട പാര്‍ട്ടി സംഘടിപ്പിച്ചത്.
ലോക പ്രസിദ്ധനായ ഡിജെ സ്റ്റീവ് അവോകിയെയും ഡബ്ല്യൂ ആന്‍ഡ് ഡബ്ല്യൂയെയും മറ്റ് 20 പേരെയും കൊണ്ടാണ് ജര്‍മ്മനിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്ലബ്ബ് സംഘം യാത്ര പുറപ്പെട്ടത്. ലോകത്തെമ്പാടുമു‍ള്ള
30000 അപേക്ഷകരില്‍ നിന്നാണ് 50 പേരെ തിരഞ്ഞെടുത്തത്.
അമേരിക്ക, സ്‌പെയിന്‍ മൊറോക്കോ, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബഹിരാകാശ യാത്രികരെപ്പോലെ  90 മിനുട്ടോളം ഒഴുകി നടന്നത്.
നാല് മണിക്കൂര്‍ നീണ്ട പറക്കലില്‍ ശൂന്യാകാശ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചാണ് അംഗങ്ങള്‍ക്ക് പ്രത്യേക പാര്‍ട്ടി ഒരുക്കിയത്. മുഴുവന്‍ പാര്‍ട്ടിയുടെയും വീഡിയോ ഫെയ്‌സ്ബുക്കില്‍ ലൈവായാണ് കാണിച്ചത്. 6000 ഡോളര്‍ മുടക്കിയാല്‍  സീറോ ഗ്രാവിറ്റി പാര്‍ട്ടിയില്‍  നിങ്ങള്‍ക്കും പങ്കെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News