അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ഭീഷണി; കോണ്‍ഗ്രസ് നേതാവ് വര്‍ഷങ്ങളായി പീഡിപ്പിച്ചു; വനിതാ ലീഗ് നേതാവിന്റെ പരാതിയില്‍ കേസ്

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചതായി വനിതാ ലീഗ് നേതാവിന്റെ പരാതി. അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വനിതാ ലീഗ് നേതാവിനെ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീഡിപ്പിച്ചത്. കോണ്‍ഗ്രസ്സ് നേതാവ് കെഎം ഇബ്രാഹിമിനെതിരെയാണ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായ വനിത ലിഗ് നേതാവിന്റെ പരാതി.

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് ആറു മാസമായപ്പോള്‍ തന്നെ വൈസ് പ്രസിഡന്റ് അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. എന്നാല്‍, ഒദ്യോഗികാവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയ ഘട്ടത്തിന്‍ പീഡിപ്പിച്ചു. തയ്യാറായില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജോലികളയുമെന്ന് ഭീഷണിപ്പെടുത്തി.

കെഎം ഇബ്രാഹിം പ്രസിഡന്റായിട്ടുള്ള ബാങ്കിലാണ് ജോലിചെയ്യുന്നത്. തുടര്‍ന്ന് പലവട്ടം പീഡനം ശ്രമം നടത്തിയെങ്കിലും വഴങ്ങാതിരുന്നപ്പോള്‍ കഴിഞ്ഞ ഡിസംബര്‍ 7ന് തന്റെ വീട്ടിലെത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി രംഗത്തെത്തിയതെന്നും പരാതിയില്‍ പറയുന്നു.

തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാറിന് നേരിട്ട് പരാതി നല്‍കി. തുടര്‍ന്ന് പരാതി ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ചാവക്കാട് ജുഡീഷ്യല്‍ മജിട്രേറ്റ് യുവതിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News