അധാര്‍മിക ഇടപെടല്‍; ഗൂഗിളിന് പിഴ

ഇന്ത്യയില്‍ അധാര്‍മിക ഇടപെടല്‍ നടത്തിയതിന് ഗൂഗിളിന് പിഴ ഈടാക്കി. 135.86 കോടി രൂപയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴയായി വിധിച്ചത്.

വിശ്വാസം ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇന്‍ര്‍നെറ്റ് സേര്‍ച്ച് എന്‍ജിനായ ഗൂഗിളിന്‍ 135.86 കോടിരൂപ പിഴ ശിക്ഷ വിധിച്ചത്. തിരച്ചില്‍ ഫലങ്ങള്‍ നല്‍കുന്നതില്‍ പക്ഷപാതം കാണിക്കുകയും ഓണ്‍ലൈന്‍ സേര്‍ച്ചിംഗില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ മോശം പ്രവണതകള്‍ സ്വീകരിക്കുന്നതും ശ്രദ്ധയില്‍ പ്പെട്ടതിനാലാണ് പിഴ ഈടാക്കുന്നതെന്ന് സിസിഐ വ്യക്തമാക്കി.

2013, 2014, 2015 സാമ്പത്തിക വര്‍ഷങ്ങളിലായി ഗൂഗിളിന് ഇന്ത്യയിലെ വിവിധ ബിസിനസുകളില്‍ നിന്നു ലഭിച്ച വരുമാനത്തിന്റെ അഞ്ചു ശതമാനമെന്ന കണക്കിലാണ് പിഴത്തുകയായി 135.86 കോടി രൂപ വിധിച്ചത്. 2012ല്‍ ഗൂഗിളിനെതിരെ മാട്രിമോണി ഡോട്ട് കോമും കണ്‍സ്യൂമര്‍ യൂണിറ്റ് ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റിയും നല്‍കിയ പരാതിയിന്‍മേല്‍ സിസിഐ ഡയറക്ടര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

റിപ്പോര്‍ട്ടിന്മേല്‍ ഗൂഗിള്‍ വിശദീരണം നല്‍കിയിരുന്നെങ്കിലും കമ്മീഷന്‍ പിഴ വിധിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ സമാനമായ രീതിയില്‍ ഗൂഗിളിനെതിരെ പരാതിയുണ്ടെങ്കിലും ഇതാദ്യമായാണ് പിഴ ശിക്ഷ വിധിക്കപ്പെടുന്നത്.

എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്‌ല മാറ്റം മാത്രമാണ് തങ്ങള്‍ വരുത്തിയതെന്നാണ് ഗൂഗിളിന്റെ നിലപാട് പ്രശ്‌നം നിസ്സാരമാണെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ തുടര്‍ നടപടികള്‍ ഉടന്‍ വ്യക്തമാക്കുമെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel