കണ്‍മുന്നില്‍ കനിവില്ലാത്ത ക്രൂരത; അവസാന ചില്ലിക്കാശുവരെ എണ്ണി വാങ്ങി സ്വകാര്യ ആശുപത്രികളുടെ കിരാത നടപടി

നിര്‍ധന രോഗികളില്‍ നിന്നും അവസാന ചില്ലിക്കാശുവരെ എണ്ണി വാങ്ങിയ ശേഷം, സര്‍ക്കാര്‍ ആശുപത്രികളില്‍ നടതള്ളുന്നത് പതിവാകുന്നു. ഒരു വിഭാഗം സ്വകാര്യ ആശുപത്രികളും അവരുടെ ഏജന്റുമാരുമാണ് മനുഷ്യത്വ രഹിതമായ ഈ കിരാത നടപടി നിസങ്കോചം തുടരുന്നത്.

അവശേഷിക്കുന്ന ആരോഗ്യവും പണവും ഊറ്റിവാങ്ങിയ ശേഷം സ്വകാര്യ ആശുപത്രികള്‍ രോഗികളെ നടതള്ളുന്നത് പതിവായിരിക്കുകയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു രോഗിയെ യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ കോട്ടയം മെഡിക്കല്‍ കോളജിലേക്കയച്ചത് ഈ ചൂഷണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പതിവുപല്ലവി നിരത്തി പരിമിതപ്പെടുത്താനാകില്ല.

മികച്ച ചികിത്സ വാഗ്ദാനം ചെയ്യുന്ന ഏതാനും ചില ആശുപത്രികള്‍ പോക്കറ്റ് കാലിയാകുമ്പോള്‍ രോഗികളുടെ ബന്ധുക്കളോടെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കൊണ്ടുപോയ്‌കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയാണ്. അനുഭവസ്ഥരുടെ വാക്കുകള്‍സ്വന്തം ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ രോഗികളെ ഷിഫ്റ്റുചെയ്യാന്‍ സ്വകാര്യ ആശുപത്രികള്‍ വിട്ടുനല്‍കാറുമില്ല. പകരം ഏജന്റുമാരുടെ ആംബുലന്‍സുകള്‍ വാടകയ്ക്ക് വിളിച്ചെടുത്താണ് രോഗികള്‍ക്ക് നല്‍കുന്നത്.

സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും സമാനമായ രീതിയില്‍ രോഗികളെ ഏറ്റെടുക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മാത്രം പ്രതിദിനം ഒരാളെങ്കിലും എത്തുന്നുണ്ടെന്നാണ് ആശുപത്രി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News