ചെന്നിത്തലയുടെ ഒരു കോടി ഒപ്പ് ശേഖരണത്തിലെ വ്യാജക്കളി; വീഡിയോ കാണാം

പടയൊരുക്കം ജാഥയിലൂടെ നാട്ടുകാരുടേതെന്ന പേരിൽ സമാഹരിച്ച 1 കോടിയിലധികം ഒപ്പുകൾ ആരുടേത്. കോൺഗ്രസിലെ ‘ ഒപ്പിടൽ വിദഗ്ധർ ‘ നിരത്തിയിട്ട ഒപ്പുകളാണ് ഭൂരിഭാഗവുമെന്നാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോ പറയുന്നത്.

വെളുത്ത തുണിയിൽ രണ്ട് പേർ ചേർന്ന് വിവിധ തരത്തിൽ ഒപ്പിടുന്നതാണ് വീഡിയോ. സ്ഥലം പരിശോധിക്കുമ്പോൾ കോഴിക്കോട് മുക്കത്തെ മയൂരി ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ് വീഡിയോ പകർത്തിയതെന്ന് വ്യക്തമാവുന്നുണ്ട്. പടയൊരുക്കം ജാഥയിലെ പ്രസംഗത്തിന്റെ ശബ്ദവും കേൾക്കുന്നുണ്ട്.

പടയൊരുക്കത്തിന് സ്വീകരണം നൽകിയത് ഈ കെട്ടിടത്തിനടുത്തായിരുന്നു. തിരുവമ്പാടി മണ്ഡലത്തിൽ കോടഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകരാണ് വീഡിയോയിൽ ഒപ്പിടുന്നതെന്നാണ് സൂചന. മണ്ഡലം കമ്മറ്റികൾ ഒപ്പ് ശേഖരിച്ചാണ് ജാഥയിൽ കൈമാറിയിരുന്നത്.

ഈ വീഡിയോ പുറത്ത് വന്ന സാഹചര്യത്തിൽ ഒന്നേകാൽ കോടിയിലധികം ഒപ്പ് ശേഖരിച്ചുവെന്ന് അവകാശപ്പെടുന്നവരാണ് ഒപ്പുകൾ നാട്ടുകാരുടേതാണോ ഒപ്പിടൽ വിദഗ്ധരുടേതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇനി മറുപടി പറയേണ്ടത്…

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here