പൂമരം റിലീസ്; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി കാളിദാസ് ജയറാം തന്നെ രംഗത്തെത്തി

നീണ്ട കാത്തിരിപ്പിനൊടുവില്‍ താര പുത്രന്‍ കാളിദാസ് നായകനാകുന്ന പൂമരം റിലീസാകുന്നു. കാളിദാസ് തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

2018 മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കാളിദാസ് വ്യക്തമാക്കിയത്. ട്രോളര്‍മാര്‍ക്ക് ഒരു കൊട്ട് കൊടുക്കാനും താരം മറന്നില്ല. 2018 എന്ന് വ്യക്തമായി പറഞ്ഞില്ലെങ്കില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടെന്ന തരത്തിലുള്ള ട്രോളുകള്‍ പ്രത്യക്ഷപ്പെടുമെന്ന് അറിയാമെന്നും കാളിദാസ് കുറിച്ചു.

ചിത്രത്തിന്‍റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് ട്രോളന്മാര്‍ പൂമരത്തിന് ട്രോളുകള്‍കൊണ്ട് പൊങ്കാല ഇട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് ചിത്രത്തിലെ ഞാനും ഞാനുമെന്‍റാളും എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

മലയാളത്തില്‍ മറ്റൊരു സിനിമാ ഗാനവും റിലീസിനു മുന്പ് ഇത്രമേല്‍ ഹിറ്റായി കാണില്ല. എന്നാല്‍ ചിത്രത്തിന്‍റെ റിലീസിംഗ് വൈകിയതോടെ ആരാധകരുടെ പ്രതീക്ഷയുടെ കപ്പല്‍ തകര്‍ന്നു.

താര പുത്രന്മാരായ ദുല്‍ഖറും പ്രണവും ഗോകുല്‍ സുരേഷുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങുമ്പോള്‍ കാളിദാസന്‍റെ വരവും കാത്ത് എറെ പ്രതീക്ഷയിലാണ് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here