പിറന്നാളാഘോഷത്തിനിടെ രക്ഷപ്പെട്ട ഗുണ്ടാതലവനെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ്; കേരളത്തില്‍ വന്‍വേട്ട

മലയാളി ഗുണ്ടാത്തലവന്‍ ബിനു എന്ന ബിന്നി പാപ്പച്ചനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്‌നാട് പോലീസിന്റെ ഉത്തരവ്. ബിനു ഉള്‍പ്പെടെയുള്ള ഗുണ്ടകളെത്തേടി പോലീസ് കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചു.

ബിനു കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്നാണ് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്‌നാട് പോലീസ് ഉത്തരവിടുകയും ചെയ്ത്. ബിനുവിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ 75 ഗുണ്ടകളെയാണ് പോലീസ് തോക്ക് ചൂണ്ടി പിടികൂടിയത്.

ബിനു ഉള്‍പ്പെടെയുള്ള 20 ല്‍ അധികം പേര്‍ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. രണ്ടടി നീളമുള്ള വടിവാള്‍ ഉപയോഗിച്ചാണ് ബിനു പിറന്നാള്‍ കേക്ക് മുറിച്ചത്.ബിനുവിന്റെ പിറന്നാളാഘോഷത്തിന് ഗുണ്ടകള്‍ ഒത്തുചേരുന്ന വിവരം ലഭിച്ചത് പിടികിട്ടാപുള്ളിയായിരുന്ന മദനനെ പിടികൂടിയപ്പോഴാണ്.

വാഹനപരിശോധനക്കിടെയായിരുന്നു മദനന്‍ പിടിയിലായത്.അറസ്റ്റിലായ 75 ഗുണ്ടകളെയും ചെന്നൈയിലെ വിവിധ കോടതികളില്‍ ഹാജരാക്കി. 1994 ല്‍ ചെന്നൈയിലെത്തിയ ബിനു ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലായി എട്ടു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളെ ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News