അമേരിക്ക സ്തംഭിക്കുന്നു; ട്രംപ് ഭരണകൂടം പ്രതിസന്ധിയില്‍

ഒരുമാസക്കാലത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.സെനറ്റ് ബില്ല് പാസ്ക്കാന്‍ വിസമ്മതിക്കുമ്പോള്‍ അത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും അത് വെല്ലുവിളിയാവുകയാണ്.

ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളോടുള്ള അതൃപ്തിയാണ് സെനറ്റ് ബില്ല് പാസാക്കാത്തതിന്‍റെ കാരണം. ഇത്തരത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ അമേരിക്കയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും.

വൈറ്റ് ഹൗസ് ജീവനക്കാരുടെ വരെ ജോലി നഷ്ടമാവാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.ട്രംപ് ഭരണത്തിന്‍റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോളാണ് അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

അമേരിക്കയിലെ പ്രതിസന്ധി ലോകരാഷ്ട്രങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ലോകരാജ്യങ്ങളും ആശങ്കയിലാണ്.

അതേ സമയം ഒരാ‍ഴ്ചക്കാലമായി ഒാഹരി സൂചികയിലും ഇടിവ് ഉണ്ടായിട്ടുണ്ട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെയും അമേരിക്കന്‍ പ്രതിസന്ധി ബാധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News