മുട്ടയുടെ മഞ്ഞക്കുരു കളയുന്നവരെ; നിങ്ങള്‍ ഒരു നിമിഷം ശ്രദ്ധിക്കു

മുട്ടയുടെ മഞ്ഞക്കുരു കളഞ്ഞ് വെളളക്കുരു മാത്രം ക‍ഴിക്കുന്നവരാണ് മിക്കവരും. കൊളസ്ട്രോള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് പലരും മഞ്ഞക്കുരു കളയുന്നത്.

എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണ്. കാരണം മുട്ടയുടെ മഞ്ഞയിലാണ് ഏറ്റവും വലിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നത്.

വൈറ്റമിനുകളായ എ,ഡി,ഇ,കെ എന്നിവയാണ് പ്രധാനമായും ഇതില്‍ അടങ്ങിയിരിക്കുന്നത്.ഒപ്പം ഒമേഗ 3 ഫാറ്റി ആസിഡിന്‍റെയും കലവറ തന്നെയാണ് ഇത്.

മനുഷ്യ പ്രതിരോധ ശേഷി കൂട്ടാനും മുടിവളര്‍ച്ചയ്ക്കും, ചര്‍മത്തിനുമെല്ലാം നല്ലതാണ്.ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഒമേഗ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here