പലസ്തീന്‍ സന്ദര്‍ശനത്തിനൊരുങ്ങി മോദി; ഒമാന്‍ പ്രധാനമന്ത്രിയുമായും ഉഭയകക്ഷി ചര്‍ച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാലസ്തീന്‍ സന്ദര്‍ശനം നാളെ തുടങ്ങും. പാലസ്തീന് പുറമേ യുഎഇയും ഒമാനും മോദി സന്ദര്‍ശിക്കും. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദിയുടെ പാലസ്തീന്‍ സന്ദര്‍ശനം.

എന്‍ഡിഎ സര്‍ക്കാന്‍ അധികാരത്തിലെത്തിയ 2014മുതല്‍ പാലസ്തീനെ അനുകൂലിക്കുന്ന ഇന്ത്യന്‍ നിലപാടില്‍ കാര്യമായ മാറ്റം വന്നിരുന്നു.ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി ഇസ്രേയേല്‍ സന്ദര്‍ശിച്ചതും, കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചതെന്നുമാണ് വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ പാലസതീന്‍ സന്ദര്‍ശനം. നാളെ പാലസതീനിലെത്തുന്ന മോദി പ്രസിഡന്റ് മുഹമൂദ് അബ്ബാസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

ചര്‍ച്ചകള്‍ക്ക് ശേഷം വൈകിട്ടോടെ പ്രധാനമന്ത്രി അബുദാബിയിലെത്തും. അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തും. യുഎഇയിലെ രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കരാമയും മോദി സന്ദര്‍ശിക്കും.

രണ്ടര വര്‍ഷത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. മദീനത്ത് ജുമൈറയില്‍ ലോക ഗവണ്‍മെന്റ് സമ്മിറ്റിനെ അഭിസംബോധന ചെയ്യുന്ന മോദി യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും കൂടിക്കാഴ്ച നടത്തും.

ദുബായില്‍ നിന്ന് മസ്‌കറ്റിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഒമാന്‍ പ്രധാനമന്ത്രിയുമായും ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.തിങ്കളാഴ്ച പര്യടനം അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News