
അമേരിക്കൽ ഓഹരി വിപണിയായ ഡൗ ജോൺസിലുണ്ടായ കനത്ത ഇടിവ് ഇന്ത്യൻ വിപണിയെ സാരമായി ബാധിക്കുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഓഹരി വിപണി കരകയറിയിട്ടില്ല.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്‌സ് 550 പോയിൻറ് ഇടിഞ്ഞ് 33,920ലും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റായ നിഫ്റ്റി 170 പോയിൻറ് താഴ്‌ന്ന് 10,421ലുമാണ് വ്യാപാരം തുടരുന്നത്.
വ്യാപാരം തുടങ്ങി കുറച്ചു മിനിറ്റുകൾക്കകം 2.24ലക്ഷം കോടിയുടെ നഷ്ടമാണ് വിപണിയിൽ ഉണ്ടായത്. മുൻ നിര ഓഹരികൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, കോട്ടക് മഹീന്ദ്ര . ഡോ. റെഡ്ഡീസ് ലാബ് എന്നിവെയല്ലാം നഷ്ടത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here