തിരുവനന്തപുരം: കെഎസ്ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് വൈദ്യുതമന്ത്രി എം.എം മണി. ബോര്‍ഡ് കടബാധ്യത നേരിടുന്നുണ്ട്. എന്നാല്‍ ഇത് പെന്‍ഷനെ ബാധിക്കില്ലെന്നും മന്ത്രി മണി പറഞ്ഞു.

കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയുന്നില്ലെന്ന ചില മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.