അനിശ്ചിതകാല സ്വകാര്യബസ് സമരത്തിന് ആഹ്വാനം

സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കും.

നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൊച്ചിയില്‍ ചേര്‍ന്ന ബസുടമകളുടെ സംസുക്ത സമരസമിതിയോഗത്തിലാണ് തീരുമാനം.

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ 50 ശതമാനമായി ഉയര്‍ത്തണം. മിനിമം കണ്‍സഷന്‍ 5 രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.

കൂടാതെ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കണ്‍സഷന്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഡീസലിന് വില വര്‍ധിച്ചതുള്‍പ്പടെ പ്രവര്‍ത്തനച്ചെലവിന് ആനുപാതികമായ തുക ലഭിക്കാത്തതിനാല്‍ ബസ് വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം 30 മുതല്‍ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് സമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ അനുകൂല സാഹചര്യം ഉണ്ടാവത്തതിനെതുടര്‍ന്ന് തങ്ങള്‍ സമരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണെന്നും ബസുടമകള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News