ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംഘപരിവാറിന്റെ തൊഴിലാളി സംഘടനായ ബിഎംഎസ് രംഗത്തെത്തി.

ബജറ്റില്‍ തൊഴിലാളി വര്‍ഗത്തെ അവണിച്ചതില്‍ പ്രതിഷേധിച്ച് ഈ മാസം 20 രാജ്യവ്യാപകമായി കരിദിനമാചരിക്കും ആചരിക്കും. നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ലേബര്‍ കോണ്‍ഫറന്‍സ് ബഹിഷ്‌ക്കരിക്കുമെന്നും ബിഎംഎസ് പ്രഖ്യാപിച്ചു.

തൊഴിലാളി, കര്‍ഷക സൗഹാര്‍ദ സര്‍ക്കാരെന്ന് നരേന്ദ്രമോദിയുടെ അവകാശ വാദം, സ്വന്തം തൊഴിലാളി സംഘടനയെ പോലും അംഗീകരിക്കുന്നില്ല. മോദി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെ സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് ഈ മാസം 20 രാജ്യവ്യാപകമായി കരിദിനമാചരിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബഡ്ജറ്റിലും കര്‍ഷകരേയും തൊഴിലാളികളേയും അവഗണിച്ചുവെന്ന് ബി.എം.എസ്.ചൂണ്ടികാട്ടി.

തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്് ബിഎംഎസ് കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഈ മാസം 26നും 27നും രാജ്യവ്യാപക പ്രതിഷേധത്തിനും ബിഎംഎസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

മറ്റ് തൊഴിലാളി യൂണിയനുകള്‍ക്കൊപ്പം ബിഎംഎസ് കൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത് മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.