
വൈദ്യുത മോഡലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് ഇന്ത്യൻ ഓട്ടോ എക്സ്പോ. പെട്രോൾ ,ഡീസൽ മോഡലുകളുടെ എണ്ണം കുറച്ചു കൊണ്ടാണ് വാഹന നിർമാതാക്കൾ എക്സ്പോയ്ക്ക് മാറ്റുകൂട്ടി .
രണ്ടു വർഷത്തിലൊരിക്കൽ ഡൽഹിക്കു സമീപം നോയ്ഡയിൽ നടക്കുന്ന ഇന്ത്യ ഓട്ടോ എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണ് .എന്നാൽ ഉദ്ഘാടനത്തിനു മുമ്പുതന്നെ വാഹന നിർമാതാക്കൾ പുതിയ മോഡലുകൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു കഴിഞ്ഞു .
ഇന്ത്യയിലെ വാഹന ഭീമൻമാരായ മാരുതി സുസുക്കി , ടാറ്റ , മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവർ പ്രധാനമായും വൈദ്യുത വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നത് . ഇരുചക്ര വാഹനങ്ങളും ഇതിൽ പിന്നിലല്ല.
കൺസെപ്റ്റ് ഫ്യൂച്ചർ എസുമായി മാരുതി
മാരുതി സുസുക്കിയുടെ വൈദ്യുതി വകഭേദങ്ങളുടെ വരവിന് തുടക്കം കുറിച്ച് കൺസെപ്റ്റ് ഫ്യൂച്ചർ എസ് പുറത്തിറക്കി.
മലിനീകരണമില്ലാത്ത ഹോണ്ട നിയോവി
രണ്ടാം തലമുറ അമേസ്, അഞ്ചാം തലമുറ ഹോണ്ട സി ആർ വി , ആഡംബര സെഡാനായ സിവിക് എന്നിവയാണ് ഹോണ്ട എത്തിച്ചിരിക്കുന്നത് .
ഇരുചക്രവാഹനങ്ങളിലും പ്രതീക്ഷ
ഇരുചക്ര വാഹനങ്ങളിലും ഏറെ പ്രതീക്ഷ പുലർത്തുന്നതാണീ മേള . ഹോണ്ട ,സുസുക്കി, ടി .വി.എസ് അവരുടെ പുതിയ ബൈക്കുകളും സ്കൂട്ടറുകളും പുറത്തിറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here