ഫേസ്ബുക്കില്‍ കാത്തിരുന്ന മാറ്റം എത്തി

ഫേസ്ബുക്കിൽ പുതിയൊരു ബട്ടൺ കൂടി വരുന്നു. ഡൗൺവോട്ട് എന്നു പേരുള്ള ഫീച്ചർ ഫേസ്ബുക്ക് അവതരിപ്പിച്ചു. ഈ ഫീച്ചർ പോസ്റ്റുകളുടെ കമന്റുകളിലായിരിക്കും പ്രത്യക്ഷപ്പെടുക. പബ്ളിക് പേജുകളിൽ മാത്രമേ ഈ ഫീച്ചർ കാണൂ.

തിരഞ്ഞെടുക്കപ്പെട്ട കമന്റുകളിൽ ഡൗൺവോട്ട് ബട്ടൺ കാണാനാകും. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായി ഫേസ്ബുക് അധികൃതർ അറിയിച്ചു. ഉപയോക്താക്കളുടെ അഭിപ്രായം വിലയിരുത്തി ഡൗൺവോട്ട് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കും. അമേരിക്കയിൽ ചുരുക്കം ചിലരുടെ പേജുകളിൽ മാത്രമേ നിലവിൽ ഈ സൗകര്യം ലഭ്യമായിട്ടുള്ളൂ.

സ്ക്രീൻ ഷോട്ട് പോലെ ഓരോ കമന്റുകളുടെയും താഴെയായിരിക്കും ഈ ബട്ടൺ കാണാനാകുക. ഈ ബട്ടണിൽ ക്ളിക്ക് ചെയ്യുമ്പോൾ എന്ത് ഉദ്ദേശത്തിനാണെന്ന ചോദ്യം സ്ക്രീനിൽ വരും.

ഉദാഹരണത്തിന് വിയോജിപ്പ്, മിസ് ലീഡിങ്, ഓഫ് ടോപിക് എന്നിങ്ങനെ. ഈ ഓപ്ഷൻ ഹൈഡ് ചെയ്യാനും സാധിക്കും. നമ്മുടെ പോസ്റ്റുകളുടെ റാങ്കിങ്ങിനെ പുതിയ ഫീച്ചർ ഒരു തരത്തിലും ബാധിക്കില്ല.

നേരത്തെ ഡിസ്‌ലൈക്ക് ബട്ടൺ തുടങ്ങാൻ ഫേസ്ബുക്കിന് പരിപാടിയുണ്ടായിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു
അതിനു പകരമായിട്ടാണ് ഡൗൺവോട്ടെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here