അശാന്തൻ പാടുന്നു- “കൈ കോർത്തു കൈ കോർത്തു മുന്നോട്ടു പോകാം; കൈകളിലെ ചങ്ങലകൾ പൊട്ടിച്ചെറിയാം”; അശാന്തന്റെ ആ ഗാനം അദ്ദേഹത്തിനുള്ള ആദരാഞ്ജലിയായി പുറത്തു വന്നു

പ്രദീപ് പള്ളുരുത്തിയുടെ റെക്കോഡിംഗ് സ്റ്റുഡിയോവിൽ വച്ച് അശാന്തൻ പാടിയ പാട്ടാണ് യൂ ട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. അന്തരിച്ച പുല്ലാങ്കു‍ഴൽ വിദഗ്ധൻ ജാൻസൻ പള്ളുരുത്തി ഗാനത്തിനൊപ്പം പുല്ലാങ്കു‍ഴൽ വായിക്കുന്നുമുണ്ട്.

ഹ്യൂസ് ആൻഡ് റീഡ്സ് ആണ് ട്രിബ്യൂട്ട് ടു അശാന്തൻ എന്ന പേരിൽ ഗാനം യൂ ട്യൂബിലൂടെ പുറത്തിറക്കിയത്. അശാന്തന്റെ ഫോട്ടോകളും അദ്ദേഹം പങ്കെടുത്ത സർഗ്ഗ രംഗങ്ങളും അദ്ദേഹം വരച്ച ചിത്രങ്ങളും ഉപയോഗിച്ചാണ് ഗാനത്തിന് ദൃശ്യാവിഷ്കാരം നല്കിയിരിക്കുന്നത്.

ഒഎൻവിയും ദേവരാജനും അനശ്വരമാക്കിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’നാടകത്തിലെ അനശ്വരഗാനം ‘ഇന്നലെ നട്ടൊരു ഞാറുകളല്ലോ’ ആണ് അശാന്തൻ പാടുന്നത്. എന്നും അവഗണിതർക്കൊപ്പം നിന്ന അശാന്തന്റെ മരണാനന്തരസന്ദേശമായി മാറുകയാണ് ആ ഗാനാർപ്പണം ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News