’90-ാം വയസിലും ഞാന്‍ പ്രണയിക്കും’; മറുപടിയുമായി അനുരാഗ്

വിവാഹമോചനത്തിന് ശേഷമുള്ള സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പുതിയ പ്രണയം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 22കാരിയായ ശുഭ്ര ഷെട്ടിയുമായുള്ള പ്രണയം വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന അനുരാഗില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സൈബര്‍ സദാചാരവാദികള്‍ അഭിപ്രായപ്പെട്ടത്.

ഇപ്പോഴിതാ, വിമര്‍ശകര്‍ക്ക് ഗംഭീരമറുപടിയുമായി അനുരാഗ് തന്നെ രംഗത്തെത്തിയിരിക്കുന്നു.

‘വിവാഹപരാജയത്തിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട ഇടവേള കഴിഞ്ഞാണ് എനിയ്ക്ക് ഒരു പ്രണയമുണ്ടാകുന്നത്.’

‘അത് ആരേയും അറിയിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. കാരണം, എന്നെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്റെ പ്രണയം. എല്ലാവര്‍ക്കും സ്‌നേഹം വളരെ അത്യാവശ്യമാണ്.’

‘പ്രണയം എന്ന ആ ഫീലിംഗിന്റെ ആരാധകനാണ് ഞാന്‍. 90-ാം വയസിലാണെങ്കിലും അവസരം വന്നാല്‍ ഞാന്‍ പ്രണയിക്കും. ഇന്ത്യയില്‍ പ്രണയഭംഗത്തെപ്പറ്റിയുള്ള ഗാനങ്ങളും സിനിമകളുമാണ് കൂടുതല്‍.’

‘എന്നാല്‍ പ്രണയം തകര്‍ന്നതില്‍ ദുഃഖിച്ചു ജീവിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം വീണ്ടും പ്രണയിക്കാനാണ്’-അനുരാഗ് പറയുന്നു. ഫിലിം ഫെയറുമായുള്ള അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം പറയുന്നത്.

Love ❤️

A post shared by Anurag Kashyap (@anuragkashyap10) on

2003ലായിരുന്നു കശ്യപിന്റെ ആദ്യ വിവാഹം. പ്രശസ്ത എഡിറ്റര്‍ ആരതി ബാലാജിയായിരുന്നു ആദ്യഭാര്യ. പിന്നീട് ആരതിയുമായി പിരിഞ്ഞ കശ്യപ് നടി കല്‍ക്കി കെക്‌ലിനെ വിവാഹം ചെയ്തു. 2015ല്‍ ഇരുവരും വിവാഹമോചിതരായി. ശുഭ്ര ഷെട്ടി എന്ന ഇരുപത്തിരണ്ടുകാരിയാണ് കശ്യപിന്റെ ഇപ്പോഴത്തെ പങ്കാളി.

Beauty and the Beast .. just to clarify I am the beauty ..

A post shared by Anurag Kashyap (@anuragkashyap10) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here