ചുവന്നുതുടുത്ത് നേപ്പാള്‍; വന്‍മുന്നേറ്റവുമായി ഇടതുസഖ്യം; ശര്‍മ ഓലി പ്രധാനമന്ത്രിയാകും

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റവുമായി ഇടതുസഖ്യം.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി സിപിഎന്‍ യുഎംഎല്ലിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സഖ്യം വിജയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം, വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷനാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

പത്തു ദിവസത്തിന് ശേഷം ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും.

കെ.പി ശര്‍മ ഓലിയെ പ്രധാനമന്ത്രിയാക്കാന്‍ സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും തമ്മില്‍ ധാരണയായെന്നും നേപ്പാള്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

275 അംഗങ്ങളുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലും ഇടതുമുന്നണിക്കാണ് പ്രാതിനിധ്യമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here