മാധ്യമങ്ങള്‍ ജനങ്ങളുടെ ഓഡിറ്റിന് വിധേയമാകണം; മോദിക്കും ആര്‍എസ്എസിനുമെതിരെ വാര്‍ത്ത നല്‍കാന്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ധൈര്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ്

നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ വാര്‍ത്ത നല്‍കാന്‍ ഇന്ത്യയിലെ ഒരു മാധ്യമങ്ങള്‍ക്കും ധൈര്യമില്ലെന്ന് കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്. മറ്റ് അധികാര സ്ഥാപനങ്ങള്‍ പോലെ മാധ്യമങ്ങളും ജനങ്ങളുെട ഓഡിറ്റിന് വിധേയമാകണമെന്നും ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലെ മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമരംഗവുമായി ബന്ധപ്പെട്ട് ‘ഫോര്‍ത്ത് എസ്‌റ്റേറ്റിലെ നായാട്ടുകാര്‍'(The Warriors of the Fourth Estate) എന്ന വിഷയത്തിലായിരുന്നു കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തിലെ ചര്‍ച്ച.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബി ആര്‍ പി ഭാസ്‌കര്‍, തോമസ് ജേക്കബ്, കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് മാധ്യമങ്ങളെ പിടികൂടിയാല്‍ ഭരണാധികാരികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി എന്നതാണ് രാജ്യത്തെ സാഹചര്യമെന്ന് തോമസ് ജേക്കബ്സൂചിപ്പിച്ചു.

ഒന്നും പഠിക്കാനില്ല എന്ന നിലയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ മാറുന്നതായി ബി ആര്‍ പി ഭാസ്‌ക്കര്‍ അഭിപ്രായപ്പെട്ടു. തൊഴില്‍പരമായ വ്യക്തത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ എന്‍ പി രാജേന്ദ്രന്‍ മോഡറേറ്ററായി, സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News