മോദിയുടെ പാലസ്തീന്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലസതീന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. പാലസ്തീന് പുറമേ യുഎഇയും, ഒമാനും മോദി സന്ദര്‍ശിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

അതേ സമയം ഇസ്രേയേല്‍ പാലസ്തീന് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.പാലസ്തീന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് മുഹ്മൂദ് അബ്ബാസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകിട്ടോടെ അബുദാബിയിലേക്ക് തിരിക്കും.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നരേന്ദ്രമോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി പാലസ്തീന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ഇരുവരും ചര്‍ച്ച നടത്തുക. വൈകിട്ടോടെ അബുദാബിയിലെത്തുന്ന മോദി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തും.

നാളെ യുഎഇയിലെ രക്തസാക്ഷി സ്മാരകമായ വഹത് അല്‍ കരാമയും മോദി സന്ദര്‍ശിക്കും. മദീനത്ത് ജുമൈറയില്‍ ലോക ഗവണ്‍മെന്റ് സമ്മിറ്റിനെ അഭിസംബോധന ചെയ്യുന്ന മോദി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.നാളെ വൈകിട്ടോടെ  ഒമാനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഒമാനിലേക്കും മോദി ആദ്യമായാണ് സന്ദര്‍ശനത്തിനെത്തിന്നത്.

അതേ സമയം മോദിയുടെ പാലസ്തീന്‍ സന്ദര്‍ശനം എന്‍ഡിഎ സര്‍ക്കാര്‍ പാലസ്തീനോട് സ്വീകരിച്ച് വരുന്ന നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തുന്നത്. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാലസ്തീനെ അനുകൂലിക്കുന്ന ഇന്ത്യന്‍ നിലപാടില്‍ കാര്യമായ മാറ്റം വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here