മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം. സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. അങ്ങാടിപ്പുറം സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സംഘം പ്രചരിപ്പിക്കുകയും ചെയ്തു.

രണ്ടു ദിവസം മുമ്പാണ് സംഭവം. യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യുതി കാലില്‍ കെട്ടിയിടുകയും ചെയ്തു.

മകളെ ശല്യം ചെയ്തുവെന്ന് മര്‍ദിക്കുന്നവരില്‍ ഒരാള്‍ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here