അത് എന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സംഭവം: രചന നാരായണന്‍കുട്ടി

ചുരുങ്ങിയ കാലം കൊണ്ടു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. മിനിസ്‌ക്രീനിലൂടെയും അഭിനയ രംഗത്തെത്തിയ രചന പിന്നീട് സിനിമകലില്‍ നായികയായും തിളങ്ങി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തിലുണ്ടായ ചില സുപ്രധാന സംഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് രചന.

എന്റെ ജീവിതത്തില്‍ വിവാഹമോചനം എന്നും എനിക്ക് കരുത്തു പകരുകയാണ് ചെയ്തത്. മാതാപിതാക്കള്‍ ആലോചിച്ചെടുത്ത തീരുമാനിച്ചതായിരുന്നു എന്റെ വിവാഹം. എന്നാല്‍ നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. വിവാഹമോചനം എന്റെ തീരുമാനമായിരുന്നു. അതെന്റെ ലൈഫിലെ സുപ്രധാനമായ തീരുമാനമായിരുന്നു.

ആ തീരുമാനം എനിക്ക് കരുത്തു പകര്‍ന്നു. വിവാഹമോചനത്തിന് ശേഷം ഞാന്‍ വീണ്ടും ജോലിയ്ക്ക് പോയിത്തുടങ്ങി. മാതാപിതാക്കളും സുഹൃത്തുക്കളും എനിക്ക് ഒപ്പം നിന്നു.

എന്റെ ജീവിതത്തിലെ വഴിത്തിരിവ് കല്യാണം തന്നെയായിരുന്നു. എന്തിനെയും നേരിടാനുള്ള കരുത്തുണ്ടായി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News