ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്

പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കുന്നതിനായി ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്ട് ചേരും. വൈകീട്ടോടെയാവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയായും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ യുവ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ യൂത്ത് ലീഗിന്റെ കടുത്ത സമ്മര്‍ദമുണ്ട്. യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയെ ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

ട്രഷറര്‍ പി.കെ.കെ. ബാവ ആരോഗ്യപരമായ കാരണങ്ങളാല്‍ മാറാനും സാധ്യതയുണ്ട്. വിഭാഗീയത കാരണം പല ജില്ലകളിലും ഭാരവാഹി തെരഞ്ഞെടുപ്പ് വൈകിയതിനാല്‍, ലീഗില്‍ സംഘടന തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തോളം നീണ്ടുപോയ സാഹചര്യമാണ് നിലവിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News