ഇന്ത്യയ്ക്ക് തോല്‍വി

ജൊഹന്നസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റു. മഴകാരണം ഇടയ്ക്ക് മുടങ്ങിയ കളിയില്‍ ഡക്വര്‍ത് ലൂയിസ് നിയമപ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്ണെടുത്തു.

100ാം മത്സരത്തിനിറങ്ങിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (105 പന്തില്‍ 109) സെഞ്ചുറി നേടി. മഴകാരണം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 28 ഓവറില്‍ 202 റണ്ണാക്കി പുതുക്കി നിശ്ചയിച്ചു. ദക്ഷിണാഫ്രിക്ക 15 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു.

ഡേവിഡ് മില്ലര്‍ (28 പന്തില്‍ 39),ക്ലാസെന്‍ (27 പന്തില്‍ 43*) എന്നിവരുടെ മിന്നുന്ന പ്രകടനമാണ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയത്. പരമ്പര ഇപ്പോള്‍ 3-1 എന്ന നിലയിലായി. ഇനി രണ്ട് മത്സരം ശേഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News