സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാറിന്റെ പ്രഥമ പരിഗണന: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സ്ത്രീകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സര്‍ക്കര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ‘സ്ത്രീസുരക്ഷയും സ്ത്രീ പക്ഷനിയമങ്ങളും’ എന്ന വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളെ ശക്തമായി നേരിടും. സര്‍ക്കാരിന്റെ പുതിയ ബജറ്റിന്റെ 14 ശതമാനവും സ്ത്രീകേന്ദ്രീകൃത പദ്ധതികള്‍ക്കായാണ് നീക്കിവച്ചിട്ടുള്ളത്. വിഷയത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ സമീപനത്തിന്റെ ഭാഗമാണ് വനിതാ വികസന വകുപ്പിന്റെ രൂപീകരണം.

സ്ത്രീകള്‍ക്ക് സ്വതന്ത്ര ചുമതലയുള്ള പോലീസ് സ്‌റ്റേഷനുകള്‍ നിലവില്‍ വരാന്‍ പോകുകയാണ്. സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനമാകും പോലീസിന്റെ നേതൃത്വത്തില്‍ നടക്കുക. പ്രാദേശിക തലത്തില്‍ സ്ത്രീകളുടെ പരാതികളില്‍ നിര്‍ഭയ വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ കൃത്യമായ ഇടപെടല്‍ നടത്തും. ജില്ലയില്‍ 150 നിര്‍ഭയ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ സംബന്ധിച്ച സാമുഹിക അവബോധത്തില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. സാമ്പത്തിക അസമത്വങ്ങളും ജാതീയവും മതപരവുമായ വേര്‍തിരിവുകളും സ്ത്രീകളുടെ പ്രതികരണശേഷിയെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇവയെ അതിജീവിക്കാന്‍ സ്ത്രീ കൂട്ടായ്മ ശക്തമാക്കണം – മന്ത്രി പറഞ്ഞു.

വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര അധ്യക്ഷയായി. ഗീത നസീര്‍ വിഷയാവതരണം നടത്തി. മുന്‍ എം.എല്‍.എ ആര്‍.ലതാദേവി , സൂസന്‍ കോടി, ഹണി ബഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ഓപ്പണ്‍ ഫോറത്തോടെയാണ് സെമിനാര്‍ സമാപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News