മനസാക്ഷിയില്ലാതെ മോദി സര്‍ക്കാര്‍; ചികിത്സാ പിഴവ് മൂലം ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ കൈയ്യൊഴിഞ്ഞു

ചികിത്സാ പിഴവ് മൂലം ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ കൈയ്യൊഴിയുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടര്‍ചികിത്സ ഉറപ്പ് നല്‍കിയിങ്കിലും ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിതാവ് ഡെന്നിസ് പീപ്പിള്‍ടിവിയോട് പറഞ്ഞു.

കേരളാ ഹൗസിലെ താമസചിലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ദിസം കേരളാ ഹൗസിലെ മുറി ഡെന്നിസും കുടുംബവും ഒഴിഞ്ഞു. തുടര്‍ ചികിത്സ ഉറപ്പ് നല്‍കിയിരുന്നെങ്കിലും എംആര്‍ഐ സ്‌കാനിംഗിന്റെ ചിലവ് വഹിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

ഡാനിഷിന് നീതി ലഭിക്കണമെന്ന ആവശ്യവുമായാ്ണ് ഡെന്നിസും കുടുംബവും ദില്ലിയിലെത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടര്‍ചികിത്സ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഡാനിഷിനെ പരിശോധനക്ക് വിധേയമാക്കിയതും.

എന്നാല്‍ കിടത്തി ചികിത്സ ഉറപ്പ് നല്‍കിയിരുന്നെങ്കിലും എയിംസില്‍ പ്രാധമിക പരിശോധന നടത്തി തിരിച്ചയച്ചു. രണ്ട് ദിവസത്തിന് ശേഷം എംആര്‍ഐ സ്‌കാനിംഗിന് വിധേയമാക്കാനും നിര്‍ദേശിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം എയിംസില്‍ എത്തിയെങ്കിലും ഡാനിഷിന് തുടര്‍ച്ചയായി ഫിക്‌സ് വരുന്നതിനാല്‍ എംആര്‍ഐ നടത്താന്‍ കഴിഞ്ഞില്ല.

ചികിത്സ ചെലവ് ഉറപ്പ് നല്‍കിയെങ്കിലും എംആര്‍ഐ സ്‌കാനിംഗിന്റെ ചെലവ് സ്വയം വഹിക്കണമെന്ന് പറഞ്ഞതായും, അധികൃതരുടെ ഭാഗത്ത് നിന്നും ഒഴിവാക്കുന്ന നിലപാടാണെന്നും ഡെന്നിസ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

കേരളാ ഹൗസിലെ താമസിച്ചിലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ഡെന്നിസും കുടുംബവും കഴിഞ്ഞ ദിവസം മുറി ഒഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൈയ്യൊഴിയുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാനാണ് തീരുമാനം. എന്നാല്‍ നിയമപോരാട്ടം തുടരുമെന്നും ഡെന്നിസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News