പാലിയേറ്റീവ് മേഖല മെച്ചപ്പെടുത്താന്‍ ഹെല്‍ത്ത് സെന്ററുകള്‍ വിപുലീകരിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍: ധര്‍മടത്തെ സമ്പൂര്‍ണ പാലിയേറ്റീവ് സൗഹൃദ മണ്ഡലമായി പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

പാലിയേറ്റീവ് മേഖല കൂടുതല്‍ മെച്ചപെടുത്താന്‍ ഹെല്‍ത്ത് സെന്ററുകള്‍ വിപുലീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും കൈക്കോര്‍ ക്കുകയാണ് ‘സ്പര്‍ശം’ എന്ന പദ്ധതിയിലൂടെ. ധര്‍മടം മണ്ഡലം സമ്പൂര്‍ണ പാലിയേറ്റീവ് സൗഹൃദ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ധര്‍മടം മണ്ഡലത്തില്‍ പാലിയേറ്റീവ് മേഖലയെ മെച്ചപ്പെടുത്താന്‍ ഹെല്‍ത്ത് സെന്ററുകള്‍ വിപുലീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് കേരളം സൃഷ്ടിച്ച മാതൃക വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. ഐ ആര്‍ പി സി യിലൂടെ വിദഗ്ദമായ പരിശീലനം വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നുണ്ട.

ധര്‍മ്മടം മണ്ഢലത്തില്‍ പരിചരണം ആവശ്യമുള്ള രോഗികളുടെ വിശദമായ വിവരം തദ്ദേശ സ്വയംഭരണ വകുപ്പും സന്നദ്ധ സംഘടനകളും കൂടി സമാഹരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും, സംരക്ഷണവും സ്പര്‍ശം എന്ന പദ്ധതിയിലൂടെ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here