പ്രണയദിനത്തില്‍ സമ്മാനമായി ഐഫോണ്‍ നല്‍കിയാലോ?വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് ആപ്പിള്‍

വാലന്റൈന്‍സ് ദിവസം എത്താറായി. കാമുകിക്ക് അല്ലെങ്കില്‍ കാമുകന് എന്താണ് സമ്മാനം കൊടുക്കുകയെന്നതില്‍ സംശയിച്ചിരിക്കുകയാണെങ്കില്‍ മടിക്കേണ്ട. ഒരു ഐ ഫോണ്‍ തന്നെ വാങ്ങി നല്‍കാം.

കാരണം ഇത്തവണ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ സ്റ്റോറുകളില്‍ പോയി നേരിട്ട് ഫോണ്‍ വാങ്ങിയാല്‍ വന്‍ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഔദ്യോഗിക ആപ്പിള്‍ ഡിലര്‍മാരില്‍ നിന്നും എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഫോണോ ഐപാഡോ പര്‍ച്ചേസ് ചെയ്താല്‍ 10,000 രൂപ വരെയാണ് കാഷ്ബാക്ക് ഓഫര്‍ ലഭ്യമാകുന്നത്. ഇഎംഐ ട്രാന്‍സാക്ഷനില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.എന്നാല്‍ ഓഫറുകള്‍ ആമസോണിലോ ഫ്‌ലിപ്കാര്‍ട്ടിലോ ലഭ്യമാകില്ല. ഫെബ്രുവരി 14 വരെയാണ് ഓഫര്‍ ലഭ്യമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News