‘ഇത്രയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ല’; ഒറ്റദിവസം കൊണ്ട് കേരളം കീഴടക്കിയ പ്രിയയുടെ വിശേഷങ്ങള്‍; ഒപ്പം ഒരു മുന്നറിയിപ്പും

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’നെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയും യുവാക്കളുടെ മനസ് കീഴടക്കിയ പ്രിയയുടെ വിശേഷങ്ങള്‍ ഇങ്ങനെയാണ്.

ഒരു അഭിമുഖത്തില്‍ പ്രിയ പറയുന്നു:

‘ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. വലിയ സന്തോഷം തോന്നി. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ഭയങ്കര എക്‌സൈറ്റഡ് ആണ് ഞാന്‍.’

‘ഒമറിക്ക പറഞ്ഞിട്ടാണ് ഞാന്‍ പുരികം ഉയര്‍ത്തിയതും കണ്ണിറുക്കി കാണിച്ചതും. എനിക്ക് പറ്റുമെന്ന് കരുതിയില്ല. പക്ഷേ ട്രൈ ചെയ്തപ്പോള്‍ നന്നായി വന്നു.’

‘ആ രംഗം നേരത്തേക്കൂട്ടി തീരുമാനിച്ചതല്ല. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മലത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒപ്പം അഭിനയിക്കുന്നവരെല്ലാം നമ്മുടെ പ്രായമായതിനാല്‍ ഒട്ടും ടെന്‍ഷനില്ലാതെ ചെയ്യാന്‍ പറ്റി.’

ഒറ്റദിവസം കൊണ്ട് താരമായതോടെ തന്റെ പേരില്‍ നിരവധി വ്യാജ എഫ്ബി പേജുകള്‍ വന്ന് തുടങ്ങിയെന്നും പ്രിയ പറഞ്ഞു. അത് താനാണെന്ന് ആരും കരുതരുതെന്നും ഇനി ഒരു അക്കൗണ്ട് തുടങ്ങിയിട്ട് വേണം എന്താണ് അവിടെ നടക്കുന്നത് എന്നറിയാനെന്നും പ്രിയ പറഞ്ഞു.

പൂങ്കുന്നത്താണ് പ്രിയയുടെ വീട്. വിമല കോളേജില്‍ ബികോം ആദ്യവര്‍ഷ വിദ്യാര്‍ഥിനി. മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയും അനിയനുമാണ് തന്നെ ഏറെ പിന്തുണയ്ക്കുന്നതെന്നും പ്രിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News