ഞങ്ങള്‍ ബിയര്‍ കുടിച്ചാല്‍ നിങ്ങള്‍ക്കെന്താ; പരീക്കറിനെതിരെ ബിയറുകുടിച്ച് സ്ത്രീകളുടെ പ്രതിഷേധം

ന്യുഡല്‍ഹി: പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നതായി പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനക്കെതിരെ ബിയര്‍ കുടിച്ച് സ്ത്രീകളുടെ പ്രതിഷേധം.

നിരവധി പെണ്‍കുട്ടികളാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെ സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി എത്തിയത്.GirlsWhoDrinkBeer എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പ്രതിഷേധം ശക്തമാകുന്നത്.

ഹാഷ് ടാഗിനൊപ്പം തങ്ങള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ ബിയര്‍ ഉപയോഗിച്ചാല്‍ മാത്രമേ ആശങ്കയ്ക്ക് വഴിയുള്ളു എന്ന തരത്തിലാണ് വിമര്‍ശനങ്ങളിലേറെയും.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിയില്‍ സംസാരിക്കവേയാണ് പരീക്കറിന്റെ വിവാദ പരാമര്‍ശം.


നിരവധി പെണ്‍കുട്ടികളാണ് ബിയര്‍ ക‍ഴിക്കുന്ന ഫോട്ടോയ്ക്കൊപ്പം വാദപ്രതിവാദങ്ങളുമായി ഹാഷ്ടാഗിന് പിന്നില്‍ അണിചേര്‍ന്നത്.

ചിലര്‍ തങ്ങളുടെ പോസ്റ്റ് മുന്‍ പ്രതിരോധ മന്ത്രികൂടിയായ പരീക്കറിന് ടാഗ് ചെയ്യുകയും ചെയ്തു.പെണ്‍കുട്ടികള്‍ ബിയര്‍ ക‍ഴിക്കുന്നതില്‍ മാത്രമേ ആശങ്കയുള്ളോ. എന്നാണ് പെണ്‍കുട്ടികളുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here