കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; അഞ്ച് ജവാന്‍മാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു; നാലു ഭീകരരെയും സൈന്യം വധിച്ചു

ദില്ലി: ജമ്മുകശ്മീരിലെ സുന്‍ജ്വാന്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

അഞ്ച് ജവാന്‍മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. അക്രമം നടത്തിയ നാല് ഭീകരരെയും സൈന്യം വധിച്ചു. ഇവരുടെ പക്കല്‍ നിന്നും എകെ 47, ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും, ജെയ്‌ഷെ മുഹമ്മദിന്റെ പതാകയും കണ്ടെത്തി.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സന്‍ജ്വനിലെ സൈനിക ക്യാമ്പിന് നേരെ വെടിയുതിര്‍ത്തത്. 150ഓളം കുടുംബങ്ങളാണ് ആക്രമണത്തിനിരയായത്. വെടിവെപ്പില്‍ 5 സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു.

രണ്ടു ദിവസം നീണ്ടുനിന്ന പ്രത്യാക്രമനത്തിനൊടുവില്‍ ക്യാമ്പിനകത്ത് കടന്ന നാല് ഭീകരരെയും സൈന്യം വധിച്ചു. ഇന്നലെ രാത്രോയോടെയാണ് 3 ഭീകരരെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും എകെ 47 തോക്കുകളും, ഗ്രനേടുകളുമുള്‍പ്പെടെയുള്ള ആയുധങ്ങളും, ജെയ്‌ഷെ മുഹമ്മദിന്റെ പതാകയും കണ്ടെത്തി.

സൈനിക മേധാവി ബിപിന്‍ റാവത്ത് ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ഭീകരരന്‍ പ്രദേശത്ത് ഉണ്ടോ എന്നറിയാന്‍ സൈന്യം സൈനിക നടപടികള്‍ തുടരുന്നുണ്ട്.

അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികമായ ഫെബ്രുവരി 9ന് ചാവേറാക്രമണമുണ്ടാകാം സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് സുരക്ഷാ ശക്തമാക്കിയിരുന്നെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ വേഷത്തില്‍ ഭീകരര്‍ നുഴഞ്ഞു കയറുകയായിരുന്നു. കൂടുതല് ഭീകരര്‍ പ്രദേശത്തുണ്ടോ എന്നറിയാന്‍ സൈന്യം തെരച്ചില്‍ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News